Skip to main content

എഴുത്തു: Rumi Lovel

ദൃശ്യം സിനിമ ഇറങ്ങിയപ്പോ ഉണ്ടായ വിമർശനമാണ് ഒരു കൊലപാതകം നടത്തിയിട്ടു കൊലപാതകികളെ Glorify ചെയ്തു കാണിക്കുന്നു അവരെ പിടി കൂടുന്നത് കാണിച്ചാൽ അല്ലെ നല്ല സന്ദേശം ആവുക എന്നൊക്കെ. കിഷ്കിന്ധ കാന്ധം ഇറങ്ങിയപ്പോഴും പലരും എഴുതിയിരിക്കുന്നത് കണ്ടു ആ കുട്ടിയെ കൊന്ന് കളഞ്ഞവരെ Glorify ചെയ്യുകയാണ് സിനിമയെന്നും ആ കുഞ്ഞിന് നീതി കിട്ടിയിട്ടില്ല സിനിമയിലെന്നൊക്കെ. ഈ വിമർശനമൊന്നു പരിശോധിച്ച് നോക്കാം. അതിനാദ്യം ഇതിന്റെയെല്ലാം തുടക്കമായൊരു സിനിമയിലേക്ക് പോകണം.

Alfred Hitchcock സംവിധാനം ചെയ്ത Psycho എന്ന സിനിമയുടെ തുടക്കം മുതൽ നായികയോടൊപ്പമാണ് പ്രേക്ഷകൻ സഞ്ചരിക്കുന്നത് അവരുടെ പ്രശ്നങ്ങൾ അവർ ചെയ്ത Crime ൽ നിന്നുള്ള ഒളിച്ചോട്ടത്തിലൊക്കെ നമ്മൾ അവരുടെ കൂടെ ഉണ്ട്‌. കാരണം അവർക്ക് പിന്നീട് കഥയിൽ എന്ത് സംഭവിക്കുമെന്ന് നമുക്കറിയണം. അങ്ങനെ ഇരിക്കെ കഥയുടെ പകുതി എത്തിയപ്പോ എവിടുന്നോ വന്നൊരാൾ നായികയെ കൊല്ലുന്നു. ആലോചിച്ചു നോക്കു പ്രേക്ഷകരെ അത്രയും നേരം പിടിച്ചിരുത്തിയ സിനിമയിലെ പ്രധാന കഥാപാത്രത്തെ ആരെന്ന് പോലും അറിയാത്ത ഒരാൾ വന്നു കൊല്ലുകയാണ്. സ്വാഭാവികമായും മുന്നോട്ട് കാണാൻ നമുക്ക് തോന്നില്ല. പക്ഷേ അതി ബുദ്ധിമാനായ ഒരു സംവിധായകൻ ആ കഥയെ പിന്നീട് Handle ചെയ്ത രീതി ഇപ്പോഴും സിനിമകളെ Influence ചെയ്യുന്നുണ്ട് എങ്ങനെയെന്ന് പറയാം.

നായികയെ കൊന്നതിനു ശേഷം വില്ലൻ അവളെ ഒരു Brief കേസിൽ ആക്കുന്നു. തുടർന്ന് അവളുടെ കാറിൽ ആ Brief Case വച്ചിട്ട് അടുത്തുള്ള ചതുപ്പിലേക്ക് മറ്റാരും കാണാതെ തള്ളി ഇടുന്നു. ഇത് Detail അയാണ് സിനിമയിൽ കാണിക്കുന്നത്. താൻ crime ചെയ്യുന്നത് മറ്റാരും കാണരുത് എന്ന Tension വില്ലനുണ്ട്. ഈ Tension Hitchcock പ്രേക്ഷകർക്കും തരുന്ന ഒരു Point സിനിമയിലുണ്ട്. അതായത് കാറിനെ വെള്ളത്തിൽ താഴ്ത്തുമ്പൊ പകുതിയിൽ അത് Stuck ആകും. ആ സമയം കണ്ടിരിക്കുന്ന നമുക്കും tension ആകും അത് പെട്ടന്ന് താഴ്ന്നെങ്കിലെന്ന് അറിയാതെ ചിന്തിച് പോകും. അങ്ങനെ ചിന്തിക്കുന്ന moment ൽ car വീണ്ടും താഴ്ന്ന് പൂർണമായും ചതുപ്പിലാകും. ശരിക്കും സിനിമ തുടങ്ങി ഒരു മണിക്കൂർ നമ്മൾ follow ചെയ്ത നമുക്ക് ഇഷ്ടപ്പെട്ട ഒരാളെ കൊന്ന ആളോട് Empathize ചെയ്യുകയാണ് അവിടെ. അവിടം മുതൽ നമ്മളാ വില്ലനോടൊപ്പം ബാക്കി കഥയിലേക്ക് കടക്കുകയാണ്.

ആളുകളെ ഇത്തരത്തിൽ തെറ്റായ രീതിയിൽ Psychological Manipulation നടത്താമെന്ന നിഗമനത്തിലേക്ക് ഈ സിനിമയുടെ സ്വീകാര്യത Film Makers നെ കൊണ്ടെത്തിച്ചു. ഇതിന്റെ after effect ആയി ഇത്തരം Manipulations സിനിമകളിൽ പതിവായി. ഇത് എഴുത്തുകാർക്ക് ഒരുപാട് creative freedom കൊടുത്തു. മലയാളത്തിൽ ദൃശ്യത്തിലും കിഷ്കിന്ധ കാണ്ഡത്തിലുമൊക്കെ ഇത് കാണാം. വലിയൊരു വിഭാഗം ഇതിനെ വിമർശിക്കാറുണ്ടെങ്കിലും ഇത് work out ആക്കി എടുക്കുന്നതിന്റെ പുറകിലെ Brilliance നെ കാണാതിരിക്കാൻ പറ്റില്ല.

ഒരു കൊലയാളിയുടെ കഥ പറയുമ്പോ എങ്ങനെയാണ് ഒരു പ്രേക്ഷകനു അയാളോട് Empathy തോന്നുക Real Life ആണെങ്കിൽ അത് തോന്നേണ്ട കാര്യമില്ല പക്ഷേ സിനിമയിൽ അത് തോന്നിക്കണം എങ്കിലേ ആളുകൾക്ക് ആ സിനിമ ഇഷ്ടമാകു. അതിന് അയാളുടെ ചുറ്റിലുമുള്ള മനുഷ്യരെല്ലാം Negative ആണെന്നും നായകൻ മാത്രമാണ് നല്ലവനായ കൊലയാളിയാണെന്നും കാണിക്കണം. ഇത്തരത്തിലുള്ള Manipulations ഒരു കഥയുടെ അനിവാര്യതയാണ് അത് Real Life ലേക്ക് എടുത്തു കൊണ്ട് വന്നു ആലോചിക്കാൻ നിന്നാൽ ചേർന്ന് പോവണമെന്നില്ല. അത് മനസിലാക്കാനും കൂടെയുള്ള വിവേകം സിനിമ കാണുന്ന പ്രേക്ഷകർക്ക് ഉണ്ടാവണം. അങ്ങനെയല്ലാത്ത വായനകൾക്ക് Value ഇല്ല കാരണം സിനിമ ഒരു പറ്റിക്കൽ art form ആണ്.

Leave a Reply