Skip to main content

എഴുത്തു: Rumi Lovel

മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ കണ്ടിരുന്നപ്പോ എന്റെ അടുത്തിരുന്ന ഒരു അപ്പൂപ്പൻ Climax ൽ ശ്രീനാഥ് ഭാസി രക്ഷപെട്ടു പുറത്ത് വരുന്ന സമയത്തും Climax ൽ ഭാസിയുടെ അമ്മ സൗബിനെ കാണുന്ന ഭാഗത്തുമൊക്കെ ഒരുപാട് കരയുന്നത് ഞാൻ ശ്രദ്ധിച്ചു. പുള്ളി ഒറ്റയ്ക്കാണ് സിനിമ കാണാൻ വന്നത്. പുറത്ത് ഇറങ്ങിയപ്പോ ഞാൻ ചോദിച്ചു സിനിമ ഇഷ്ടമയോയെന്ന് അപ്പൊ പുള്ളി പറഞ്ഞത് “നല്ല പടം മോനെ ആദ്യമൊന്നും അത്ര രസമില്ലായിരുന്നു അവസാനമൊക്കെ ആയപ്പോ കരഞ്ഞു പോയി നല്ല സിനിമയാണെന്ന്” ഒരു സിനിമ കണ്ട് കരഞ്ഞാൽ പൊതുവെ അത് നല്ല സിനിമയാണെന്ന് കണക്കാക്കി പോരാറുണ്ട്. ഉദാഹരണത്തിന് പ്രിയദർശന്റെ ചിത്രം തന്നെയെടുക്കാം ആ സിനിമ ക്ലൈമാക്സിനു മുൻപ് വരെ നമ്മളെ ചിരിപ്പിച്ചിട്ട് പെട്ടന്ന് Emotional ആക്കുമ്പോഴാണ് അത് നല്ല സിനിമയുടെ Catagory യിലേക്ക് ചേർക്കപ്പെടുന്നത്. ലോഹിതദാസൊക്കെ ഇതിന്റെ Wholesale Dealer ആയിരുന്നു.


ചിരിയും, കരച്ചിലുമൊക്കെ മനുഷ്യർക്കുള്ള Emotions ആണ്. ചിരിക്കാനുള്ള സന്ദർഭങ്ങൾ നമ്മുടെ Daily life ൽ ഒരുപാട് ഉണ്ടാകാറുണ്ട് എന്നാൽ കരച്ചിൽ അങ്ങനെയല്ല അത് വളരെ Personal ആണ് മറ്റുള്ളവരുടെ മുന്നിൽ നമുക്ക് Express ചെയ്യാൻ മടിയുള്ള ഒരു സംഗതിയാണ്. അതൊരു സിനിമയും അതിലെ സങ്കല്പപിക കഥാപാത്രങ്ങളും പുറത്ത് കൊണ്ട് വരുമ്പോ സ്വാഭാവികമായും അതിനോടൊരു മതിപ്പ് നമുക്ക് തോന്നും. അങ്ങനെയാണ് ചിരിക്ക് മുകളിൽ കരച്ചിലിന് ഒരു അഭിപ്രായരൂപീകരണത്തിൽ പ്രാധാന്യം കൂടുതൽ കിട്ടുന്നത്. എന്നാൽ ഒരു Director ന് താരതമ്യേന എളുപ്പം Work out ആക്കി എടുക്കാൻ പറ്റുന്ന ഒരു Emotion ആണ് കരച്ചിൽ അത് എങ്ങനെയാണെന്ന് നോക്കാം.

നിങ്ങളൊരു സിനിമ ചെയ്യുന്നു എന്ന് വിചാരിക്കുക അതിലൊരു നായയെ അതിന്റെ ഉടമസ്ഥൻ കൊണ്ട് കളയുന്നത് കാണിക്കണം. ആളുകളെ Emotional ആക്കുകയാണ് ഉദ്ദേശം. പല രീതിയിൽ ഈ Scene Shoot ചെയ്യാം. ഉടമസ്ഥൻ കൊണ്ട് കളഞ്ഞത് കാണിക്കാതെ അത് അയാളുടെ കൂട്ടുകാരനോട് പറയുന്നതായി കാണിക്കാം. അഭിനയിക്കാൻ അറിയുന്ന ഒരു നടനും നല്ല Dialogues ഉം ആണെങ്കിൽ പ്രേക്ഷകർക്ക് വിഷമം വരും. അല്ലെങ്കിൽ ഉടമസ്ഥന്റെ Perspective ൽ ആ Scene Shoot ചെയ്യാം. അയാൾ വളരെ വിഷമിച് വണ്ടി ഓടിക്കുന്നു നായ ആ കാറിലുണ്ട്‌ ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോ വണ്ടി നിർത്തി നായയെ ഇറക്കി വിട്ടിട്ട് കരഞ്ഞു കൊണ്ട് അയാൾ വണ്ടി എടുത്തു പോകുന്നതായി കാണിക്കാം അതിലും ആളുകളെ Emotional ആക്കാൻ പറ്റും.

ഇതൊന്നുമല്ലാതെ ആ നായയുടെ Perspective ൽ ആ Scene എടുത്താലോ? വീട്ടിൽ നിന്ന് അതിനെ വണ്ടിയിൽ കയറ്റുന്നതും എവിടേക്കോ യാത്ര പോകുന്നത് പോലെ അത് സ്ഥലങ്ങൾ നോക്കി ഇരിക്കുന്നതും കാണിച്ചു അതിനെ വഴിയിൽ ഇറക്കി വിടുമ്പോ ആ നായ വണ്ടി ദൂരെക്ക് പോകുന്നത് നോക്കി നിൽക്കുന്നത് കാണിച്ചാൽ ആദ്യം പറഞ്ഞ രണ്ടിനെക്കാൾ വിഷമം തോന്നിക്കാം. വേണേൽ ആ Scene ഇനിയും കൊഴുപ്പിക്കാം ഉടമസ്ഥൻ അതിനോട് interact ചെയ്താണ് വണ്ടി ഓടിക്കുന്നത് ഒരു ഉമ്മയൊക്കെ കൊടുത്തിട്ട് കാറിൽ നിന്ന് ഇറക്കി വിടുന്നത് എന്നിട്ട് കാറും എടുത്തു പോകുമ്പോ നായ ആദ്യം കുറച്ചു സമയം നോക്കി നിന്നിട്ട് പിന്നീട് വണ്ടിയുടെ പിന്നാലെ ഓടുന്നത് കാണിച്ചാൽ തീർച്ചയായും ആ Scene കണ്ടിരിക്കുന്ന ആൾ കരയും. BGM ഇട്ട് Scene Elevate ചെയ്‌താൽ Audience നെ കൂടുതൽ Emotional ആക്കാൻ പറ്റും. എന്നാൽ ഇതേ നായയെ വച്ച് ഒരു കോമഡി Scene ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരിക്കില്ല.

കരച്ചിൽ നമ്മുടെ ഉള്ളിലെ ഒരു Emotion മാത്രമാണ് ഒരു നല്ല സംവിധായകന് പല Gimmicks ലൂടെ അത് പുറത്ത് കൊണ്ട് വരാൻ സാധിക്കും എന്ന് കരുതി ആ സിനിമ മികച്ചതാവണമെന്നില്ല. നമ്മുടെ ഇവിടെ ചിരി പടങ്ങളെയൊക്കെ രണ്ടാം തരക്കാരായാണ് കണക്കാക്കുന്നത്. ശരിക്കും സിനിമയിൽ ഏറ്റവും Tough area കളിൽ ഒന്നാണ് കോമഡി അതിൽ തന്നെ Visual കോമഡിയൊക്കെ എടുക്കണേൽ അത്രയും Skilled ആയിരിക്കണം സംവിധായകൻ. അവിടെ യാതൊരു Gimmicks ഉം work ആകില്ല. So ഒരു സിനിമ നല്ലതെന്ന് പറയാൻ അത് കണ്ടിരുന്നപ്പോ കരഞ്ഞു എന്നത് ഒരു അളവ്കൊലല്ല.

ആകാശദൂത് ഇതിന്റെ Pic ആയി കൊടുത്തത് മലയാളികളെ ഏറ്റവും കൂടുതൽ കരയിച്ച സിനിമ എന്ന അവകാശവാദം ഉള്ളത് കൊണ്ടാണ്. ഞാനും എല്ലാരേം പോലെ ഈ സിനിമ കണ്ടിട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട് എങ്കിലും എനിക്ക് ഈ സിനിമ അത്ര ഇഷ്ടമല്ല.