Skip to main content

ഇ മാഗസിൻ

ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. പ്രണയം ഒരു തിരിച്ചറിവാണ്. ഈ തിരിച്ചറിവിലൂടെ പ്രയാണം നടത്തുന്നവര്‍ക്കായി, തന്റെ പ്രണയദാതാവിനായി വാക്കുകളിലൂടെ പ്രണയം പങ്കുവയ്ക്കാം.

ഹൈലൈറ്റ്:

  • പ്രണയിക്കുന്നവര്‍ക്കായി തിരഞ്ഞെടുക്കാം സന്ദേശങ്ങള്‍
  • നിങ്ങളുടെ കാമുകന് അയയ്ക്കാം പ്രണയാതുരമായ സന്ദേശങ്ങള്‍

Malayalam Love Quotes : ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. പ്രണയം ഒരു തിരിച്ചറിവാണ്. തന്നെതന്നെ അറിയുവാനുള്ള, തന്റെ ഹൃദയത്തിന്റെ ആഴവും പരപ്പും അളക്കുവാനുള്ള, സ്‌നേഹിക്കുവാന്‍ തനിക്കും ഒരു ഹൃദയമുണ്ട് എന്ന സ്വര്‍ഗ്ഗതുല്ല്യമായ തിരിച്ചറിവ്. ഈ തിരിച്ചറിവിലൂടെ പ്രയാണം നടത്തുന്നവര്‍ക്കായി, തന്റെ പ്രണയദാതാവിനായി വാക്കുകളിലൂടെ പ്രണയം പങ്കുവയ്ക്കാം.

1. നീ എന്നിലെ കാലമാകുന്നു… ഓരോ നിമിഷവും എന്നെ ഞാനാക്കുന്ന കാലത്തിന്റെ ദൂതന്‍.

2. ആകാശത്തിലെ മേഘങ്ങള്‍ക്കിടയില്‍ മാലാഖമാര്‍ തയ്യാറാക്കിയ മുന്തിരിച്ചാറിന് പ്രണയത്തിന്റെ രുചിയായിരുന്നു. അത് നുകരും തോറും ഞാന്‍ പ്രണയത്തിന്റെ ഉന്മാദത്തില്‍ അഴ്ന്നുപോകുന്നു…

3.. എന്റെ ഹൃദയം വരണ്ടിരിക്കുന്നു…രക്തം വറ്റിയ, വിണ്ടുകീറിയ എന്റെ ഹൃദയത്തിന്റെ അന്തരാത്മാവിലേയ്ക്ക് ഒരു മഴ പെയ്തിരുന്നെങ്കില്‍…നീയാകുന്ന മഴ!

4. പോയ്‌പോയ കാലത്തിന്റെ ചുവടുകളില്‍ ഞാന്‍ വരച്ചിട്ട വരികള്‍ക്കെല്ലാം നിന്റെ മുഖമായിരുന്നു!

5. എന്തെന്നറിയില്ല, ഞാന്‍ വിങ്ങുകയാണ്… മനസ്സിന്റെ ഭാരത്താല്‍, വേദനയാല്‍, നിന്നോടുള്ള മോഹത്താല്‍!

6. ഇന്നലെ എന്റെ മുറ്റത്ത് വിരിഞ്ഞ വേനല്‍മഴയ്ക്ക് നിന്റെ ഗന്ധമായിരുന്നു…

7. മനസ്സിന്റെ കവാടത്തില്‍ നീ കോറിയിട്ട വാക്കുകള്‍ ഇന്നും ഉണങ്ങാതെ തുടിച്ചു നില്‍ക്കുന്നൂ!

8. നീ പ്രകൃതിയെ കേട്ടിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ? ചെവി കൂര്‍പ്പിച്ച് കണ്ണുകളടച്ച് നില്‍ക്കൂ! പ്രകൃതി മന്ത്രിക്കുന്ന ഓരോ മൂളലിലും പ്രണയത്തിന്റെ ഈണവും സ്വാദും മണവും നിനക്ക് നുകരാം…

9. ഇരുണ്ട് മൂടിക്കട്ടിയ കാര്‍മേഘത്തിന്റെ നെഞ്ചിലേയ്ക്ക് വെളിച്ചത്തിന്റെ മിന്നലായ് പതിക്കുന്ന പ്രതിഭാസത്തെ പ്രണയമാക്കിയാല്‍ ഭൂമിയിലെ ഞാനാകുന്ന കാര്‍മേഘത്തിലേയ്ക്ക് എത്തിനോക്കിയ പ്രകാശമാണ് നീ…

10. ഭൂമിയുടെ നെഞ്ചില്‍ ആഴ്ന്നിറങ്ങുന്ന ഓരോ മഴയ്ക്കും മണ്ണില്‍ പ്രണയത്തിന്റെ പ്രളയം തീര്‍ക്കാന്‍ ശേഷിയുണ്ടത്രെ!


11. കാലം മാറ്റാത്തതായി ഒന്നും ഇല്ല…അവിടെ മനസ്സും മാറും…മനുഷ്യനും

12. പ്രണയം നാരങ്ങാ മിഠായി പോലെയാണ്…പല വര്‍ണ്ണത്തില്‍ പല രുചിയില്‍ പലരില്‍ പല സ്വാദ് നിറയ്ക്കുന്നു.

13. മനസ്സില്‍ നിന്നും കൊഴിഞ്ഞുവീണ് ഓരോ പ്രണയത്തിനും ഇന്നും നിലയ്ക്കാത്ത പ്രണയത്തിന്റെ ഗന്ധമുണ്ട്.

14. മനസ്സില്‍ ഒരു സദ്യ ഒരുക്കിയാല്‍ പലവക ചേരുവകള്‍ക്കിടയില്‍ സ്വാദിഷ്ടമായ് നില്‍ക്കുന്ന വിഭവമാണ് എന്നിലെ പ്രണയം.